Sunday, 5 June 2016

ശിവാലിംഗനം

ശിവ ക്ഷേത്രങ്ങളിലെ ഓംകാര നാദ പൂരിതമായ വാതിലിലേക്ക് കടക്കുമ്പോൾ സർവ്വ  ശക്തിയും  എടുത്തവൻ എന്നെ  വാരി പുണരുന്നു. എന്റെ ഇന്നലെകളും  നാളെകളും ഇല്ലാതാക്കുന്നു. എന്റെ ശരീരത്തിന്റെയും മനസ്സിന്റെയും ആത്മാവിന്റെയും പൂർണ്ണ അധികാരം ഏറ്റെടുക്കുന്നു. ആ അവകാശമല്ലാതെ  മറ്റൊന്നും സത്യമല്ല. മറ്റൊന്നിനും  സാദ്ധ്യത ഇല്ല. ആ പൂർണ്ണതയിൽ, ആ നിമിഷത്തിൽ എന്റെ ജീവൻ നിന്നെ അറിയുന്നു. ആ അറിവിൽ  മറ്റെല്ലാം അപ്രസക്തം.

No comments:

Post a Comment