എന്താ ഇതിത്രയും ബുദ്ധിമുട്ട്?
ജീവിതം ഓരോരോ റോളുകളില്‍ ഫിറ്റ് ആവാന്‍ വേണ്ടിയുള്ള പ്രുണിങ്ങില്‍ തളിര്ക്കുന്നില്ല... പൂക്കുന്നില്ല...കായ്ക്കുന്നില്ല...മുരടിച്ചു പോകുന്നു. എന്നാണ് എനിക്ക് ഞാന്‍ മാത്രമായി ജീവിക്കാന്‍ പറ്റുന്നത് ?
“കക്കൂസില്‍ ഇരുന്നു ഏത്തപ്പഴം തിന്നവള്‍…”
“റോഡില്‍ പോയി വായി നോക്കി നില്‍ക്കും , പോലീസ് വണ്ടി കണ്ടാല്‍ ഒറ്റ ഓട്ടത്തിന് വീട്ടിലെത്തും ..”
“ ദാ , നട തുറന്നു ….രാമ രാമ രാമ രാമ രാമ രാമ പാഹിമാം …” with action… led to close kept knees
ഇത് മനസ്സിനെ കലുഷമാക്കുന്നു... . സ്വസ്ഥമായി , സ്വച്ഛമായി , സ്വതന്ത്രമായി ജീവിക്കാന്‍ എന്ന് പറ്റും ?.
അറിവ് വച്ചപ്പോള്‍ അറിവില്ലാത്ത കാലത്തിലെ കമന്റ്സ് ...
“അവള്‍ നിന്ന നില്‍പ്പില്‍ ഒറ്റ ഓട്ടമാണ് , ഉടുപ്പിന്റെ ബട്ടണ്‍ പോലും ഇടാതെ …രണ്ടു കൈയും ഓടുന്ന വഴി ഉടുപ്പില്‍ കേറിക്കോളും... ഒറ്റ ഓട്ടത്തില്‍ junction വരെ പോയി വരും ..”
“അവള്‍ മരത്തില്‍ കേറിയപ്പഴല്ലേ ചന്ദീലെ ചൊറി കണ്ടത് , ആരോടും പറയാതെ കൊണ്ട് നടക്കുവാരുന്നു …”
“എന്താടീ , പാവാടേല്‍ ഒരു പാട് ? … “ എപ്പഴോ കണ്ടു പിടിച്ചു …
Non -conscious ആയി , non-conforming ആയി , born free ആയി ജീവിച്ചിരുന്നു ഒരിക്കല്‍ …
പിന്നെ
“തോമസ് സാറ് നിന്റെ കളികൂട്ടുകാരനാണോ , കല്ലെടുത്ത് എറിയാന്‍ ?… led to a different kind of awareness
“അച്ഛന്‍ വീട്ടില്‍ കേറി വരുമ്പോള്‍ നീ കസേരേല്‍ കാലും കേറ്റി വെച്ച് ഇരിക്കുവന്നോ ….പോയി ചൂലെടുത്ത് മുറ്റം തൂക്കെടീ ”
കുറച്ചു പിന്നെ ,
“Will you marry me?” “ബട്ട് യു ആര്‍ നോട്ട് സപ്പോസ്ട് ടു ആസ്ക് ദാറ്റ് ….”
“ആരങ്കിലും കുപ്പി വള ഇട്ടു കല്യാണം കഴിക്കുമോ ?”
“എവിടെയെങ്കിലും താലിയും മാലയും ചെറുക്കന്മാര്‍ ഇട്ടോണ്ട് നടക്കുന്നത് കണ്ടിട്ടുണ്ടോ? “
കുറേ പിന്നെ ,
“Vegetable വാങ്ങിച്ചോണ്ട് വന്നിട്ട് ഒരു താങ്ക്സ് പോലും പറയുന്നില്ലേ ?”
“ഇങ്ങനാണോ നില്‍ക്കുന്നത് രണ്ടു കൈയും ഇടുപ്പില്‍ കുത്തി …, വയറും തള്ളി ..“
പിന്നെ സ്ഥിരമായി
“യു ഹാവ് ടു ഡു സൊ മച്ച് ടു കീപ് മി … യു ഡോണ്ട് നോ …”
“Can we have sex today?” got “ഇങ്ങനാണോ സംസാരിക്കുന്നത്? ..”
“ആരെങ്കിലും ദിവസവും സാരീടെ കൂടെ ലെതര്‍ ജാകെറ്റ് ഇട്ടു ഓഫീസില്‍ പോകുമോ വിന്റെര്‍ ആണെങ്കിലും ?”
പിന്നേം പിന്നെ …
“അമ്മാ, ബുക്ക് വായിച്ചിട്ടല്ല പിള്ളേരെ വളര്‍ത്തേണ്ടത് ..”
…
ഒരു successful അമ്മയായി , മകളായി , ചേച്ചിയായി അനിയത്തിയായി ഭാര്യയായി ജീവിക്കാന്‍ ശ്രമിക്കണ്ട ഇപ്പം എനിക്ക് .
എനിക്ക് ഞാനായി ജീവിക്കാനാണ് ആഗ്രഹം .. ടു ലിവ് ഫ്രീ