Friday, 21 October 2011

മുറിവുകള്‍

മുറിവുകള്‍ അപ്രതീക്ഷിത ക്ഷതങ്ങള്‍ വാങ്ങി വീണ്ടും ചോരയും നീരും വാര്ന്നുണങ്ങി വറ്റി വരണ്ടു അസ്ഥിപഞ്ഞരമായി പല്ലിളിച്ചു ചിരിച്ചു കൊണ്ട് ജീവിക്കുന്നു 

Sunday, 25 September 2011

എത്ര നാള്‍ ?

പ്രണയത്തെ കാര്‍ന്നെടുത്തു സ്ഥാവര ജംഗമ സ്വത്തുക്കള്‍ക്ക് ഒപ്പം മണ്ണില്‍ കുഴി എടുത്തു അടക്കം ചെയ്ത് കാത്തിരിപ്പൂ എത്ര നാള്‍ ഉം എത്ര നാള്‍ കൊണ്ടിത് അഹത്തില്‍ നിന്നും പരമാകും? അഞ്ചോ ഏഴോ പതിനാറോ നാല്പത്തോന്നോ? അതോ ഈ ജന്മം തന്നെ വേണ്ടി വരുമോ?
എത്ര നാള്‍ ?

Monday, 5 September 2011

Status

Facts are ok to bear, its the details that kills...

Friday, 2 September 2011

Obsession

ആ കുര്‍ത്ത വേണ്ടിയിരുന്നു. തരാമെന്നു പറഞ്ഞത് അല്ലാരുന്നോ? എന്താ തരാഞ്ഞത്? ആ കുര്‍ത്ത വേണ്ടിയിരുന്നു. തരാമെന്നു പറഞ്ഞത് അല്ലാരുന്നോ? എന്താ തരാഞ്ഞത്? ആ കുര്‍ത്ത വേണ്ടിയിരുന്നു. തരാമെന്നു പറഞ്ഞത് അല്ലാരുന്നോ? എന്താ തരാഞ്ഞത്? ആ കുര്‍ത്ത വേണ്ടിയിരുന്നു. തരാമെന്നു പറഞ്ഞത് അല്ലാരുന്നോ? എന്താ തരാഞ്ഞത്? ആ കുര്‍ത്ത വേണ്ടിയിരുന്നു. തരാമെന്നു പറഞ്ഞത് അല്ലാരുന്നോ? എന്താ തരാഞ്ഞത്? ആ കുര്‍ത്ത വേണ്ടിയിരുന്നു. തരാമെന്നു പറഞ്ഞത് അല്ലാരുന്നോ? എന്താ തരാഞ്ഞത്? ആ കുര്‍ത്ത വേണ്ടിയിരുന്നു. തരാമെന്നു പറഞ്ഞത് അല്ലാരുന്നോ? എന്താ തരാഞ്ഞത്? ആ കുര്‍ത്ത വേണ്ടിയിരുന്നു. തരാമെന്നു പറഞ്ഞത് അല്ലാരുന്നോ? എന്താ തരാഞ്ഞത്? ആ കുര്‍ത്ത വേണ്ടിയിരുന്നു. തരാമെന്നു പറഞ്ഞത് അല്ലാരുന്നോ? എന്താ തരാഞ്ഞത്? ആ കുര്‍ത്ത വേണ്ടിയിരുന്നു. തരാമെന്നു പറഞ്ഞത് അല്ലാരുന്നോ? എന്താ തരാഞ്ഞത്? ആ കുര്‍ത്ത വേണ്ടിയിരുന്നു. തരാമെന്നു പറഞ്ഞത് അല്ലാരുന്നോ? എന്താ തരാഞ്ഞത്? ആ കുര്‍ത്ത വേണ്ടിയിരുന്നു. തരാമെന്നു പറഞ്ഞത് അല്ലാരുന്നോ? എന്താ തരാഞ്ഞത്? ആ കുര്‍ത്ത വേണ്ടിയിരുന്നു. തരാമെന്നു പറഞ്ഞത് അല്ലാരുന്നോ? എന്താ തരാഞ്ഞത്? ആ കുര്‍ത്ത വേണ്ടിയിരുന്നു. തരാമെന്നു പറഞ്ഞത് അല്ലാരുന്നോ? എന്താ തരാഞ്ഞത്? ആ കുര്‍ത്ത വേണ്ടിയിരുന്നു. തരാമെന്നു പറഞ്ഞത് അല്ലാരുന്നോ? എന്താ തരാഞ്ഞത്? 

Wednesday, 31 August 2011

The Want To Be Special


WANT to be special
ഇല്ല, ഇനി പ്രൈവറ്റ് conversations ഇല്ല. എല്ലാം പബ്ലിക്ഡൊമൈനില്‍ . മറ്റൊരുവള്ക്ക് സ്വന്തമാകാന്പോകുന്ന ആളുടെ മനസ്സില്‍ (അതോ ആത്മാവിലോ?) ഞാന്സ്വയം എനിക്ക്  കല്പ്പിച്ചു അനുവദിച്ചു പതിച്ചു നല്കിയ സ്ഥാനമാനങ്ങള്നിരുപാധികം ഇതിനാല്ഒഴിയുന്നു. ഏറ്റവും മുറിവേറ്റ അതേ കാരണങ്ങള്ക്ക് ഹേതുവായാല്അത് പെണ്ജാതിയോടുള്ള ചതിയാവും.

TO be special
അധികാരതോടെയും    അവകാശതോടെയും "എടി"  എന്ന് വിളിച്ച space നു ഇനി അധികാരിയും അവകാശിയും ഇല്ല . അത് അനാധയാവുന്നതില്ആത്മാവ് നിലവിളിക്കുന്നു.

BE Special
ആര്ക്കും സ്പെഷ്യല്അല്ലാത്തത് ഇനി എല്ലാര്ക്കും സമര്പ്പിതം  

SPECIAL
ഞാനൊരു സിനിമ നടിയാവാന്തീരുമാനിച്ചു 

Wednesday, 20 July 2011

Monologue


ഉറക്കത്തിന്‍റെ സ്വാതന്ത്ര്യത്തില്‍ നിന്നും ബന്ധങ്ങളുടെ ബന്ധനതിലെക്കവള്‍  ചാടി എണീറ്റു. മൊബൈലിലെ അലാറം ആണ്+. നിത്യസത്യം പോലെ അതെന്നും അവളെ ഉണര്‍ത്തി. ഒരിക്കലും രക്ഷപ്പെടാനാവാത്ത പ്രഭാതങ്ങള്‍ പോലെ, നിരന്തരമായി..
പടച്ചട്ടകള്‍ എടുത്തു ചുറ്റി, തലമുടി വാരിക്കെട്ടി, നിരന്തരം ശബ്ദിക്കുന്ന മനസ്സ് ഭദ്രമായി അടച്ചു നിത്യ വൃതികളിലേക്ക് തിരിഞ്ഞു. മകനെ സ്കൂളിലയയ്ക്കണം. സമീകൃതമായ ആഹാരം മാത്രമേ കൊടുക്കാന്‍ പാടുള്ളൂ എന്ന നിര്‍ബന്ധം available PB പോലെ available പച്ചക്കറിയും, മൂഡും, മറ്റു സൗകര്യങ്ങള്‍ (available മാവ്, ചിരണ്ടിയ തേങ്ങ, പൊളിച്ച ഉള്ളി/വെളുത്തുള്ളി etc) എല്ലാം ചേര്‍ത്ത് ചിട്ടപ്പെടുത്തി. ഒന്നു ചിട്ടപ്പെടുത്തി കഴിഞ്ഞാല്‍ പിന്നെ എളുപ്പമാണ്. Everything will fall in place as Paulo Cohelo says, the whole universe conspire to get things done the way you want it done.
Yes, but എവിടെയാണ് ലക്ഷ്യങ്ങള്‍ തെറ്റിയത്? മക്കള്‍ക്കുവേണ്ടി ഉഴിഞ്ഞു വെച്ച ജീവിതം അര്തശൂന്യമാകാന്‍ തുടങ്ങിയത് എന്ന് മുതല്‍? പത്താം ക്ലാസ്സീന്നു പന്ത്രണ്ടാം ക്ലാസ്സിലേക്കുള്ള പുരോഗതി മൂത്തമകന്‍ 96 % ന്നു 55 % ലേക്ക് എത്തിച്ചപ്പോള്‍ ആണോ? അയാള്‍ ഒരു വിഷയമല്ലാതായിട്ടു  വര്‍ഷങ്ങളായിരുന്നു. അതിനും മുന്‍പ് വര്‍ഷങ്ങള്‍ താണ്ടിയ പ്രണയം ഒന്നുമല്ലാതായി തീര്‍ന്നപ്പോഴും മക്കളുടെ protection,( its her and kids against the whole world) പരമ പ്രധാനമായിരുന്നു. അത് മാത്രമായിരുന്നു സുരക്ഷ. ആ സുരക്ഷയില്‍ മറ്റെല്ലാം അപ്രധാനമാക്കാന്‍ അവള്‍ക്കു സാധിച്ചിരുന്നു.
നിധി കിട്ടിയ സന്തോഷത്തോടെയും സന്ദേഹതോടെയും പ്രതീക്ഷയോടെയും ആത്മവിശ്വാസത്തോടെയും sense of achievement ഓടെയും തുടങ്ങിയ മൂത്ത മകനുമായുള്ള ബന്ധം അവര്‍ണനീയമായിരുന്നു. അവന്‍ ഉണര്ന്നാലെ അവള്‍ അറിയുമായിരുന്നു,ഏതു പാതിരാത്രി ആണെങ്കിലും, അവന്‍ കരയുന്നതിനു മുന്‍പ് തന്നെ.പക്ഷെ രണ്ടാമത്തെ മകന്‍ ഉണ്ടായപ്പോഴേക്കും പ്രണയവര്‍ണ്ണങ്ങള്‍ ഊര്‍ന്നു പോയ അവളുടെ ജീവിതത്തിന്റെ ക്ഷതങ്ങള്‍ പലപ്പോഴും അനുഭവിക്കേണ്ടിവന്നത് അവനായിരുന്നു. ആ കുരുന്നു ജീവിതത്തില്‍ അവള്‍ക്കുള്ള supremacy ചിലപ്പോഴെങ്കിലും അവളെ ഭയപ്പെടുത്തി. Emotional landscape ല്‍ ഏകയായ അവള്‍ക്കു മക്കളുടെ ഉത്തരവാദിത്വം ശക്തിയും സുരക്ഷയും നല്‍കി.
പക്ഷെ ഇപ്പോള്‍ ജീവിതം വ്യര്ധമായി എന്നുള്ള ചിന്ത മൂത്ത മകനെ ദൂരേക്ക്‌ പഠിക്കാന്‍ അയച്ചതിന്റെ ബാക്കിപത്രമാണോ ? പെണ്ണായി പിറന്നതിന്റെ സാക്ഷാത്കാരം അമ്മയായി മാത്രം അനുഭവിച്ചു തീര്‍ന്നു പോയെന്നോ? പെണ്ണിന്റെ വേഷം പണ്ടേ അഴിച്ചു വെച്ചതല്ലേ? ആണില്ലാതെ പെണ്നിനെന്തു പ്രസക്തി? പെണ്നെന്നുള്ള വിളിയില്‍ ഭൂമിയുടെ പാതി അവകാശം നഷ്ട്ടപ്പെടുമെന്നുള്ള അഭിപ്രായത്തിനു മറ്റെയാള്‍ പറഞ്ഞത് ഈരേഴു ലോകവും ഞാന്‍ നിനക്ക് വേണ്ടി തുറക്കുമ്പോള്‍ നീ പാതി ഭൂമിക്ക് വേണ്ടിയാണോ കരയുന്നത്? അപ്രാപ്യമായി തുടരുന്നു അല്ലെങ്കില്‍ തുടര്ത്തുന്നു ആ promised land.
അവള്‍ ചിന്തകള്‍ക്ക് കടിഞ്ഞാണിട്ടു. ഇപ്പോള്‍ ലക്ഷ്യം സമയത്തിന് ഓഫീസില്‍ എത്തുക എന്നുള്ളതാണ്. ആ challenge ല്‍ അവള്‍ വണ്ടിയെടുത്തു പറന്നു. Live in the present principle implement ചെയ്തു  driving ന്റെ exhilaration ല്‍ സന്തോഷിച്ചു.
ഓഫീസ് ഒരു isolation ward ആയി തുടരുന്നു. Transparent appraisals എല്ലാം എഴുതി തീര്‍ന്നപ്പോള്‍ സംഭവിച്ചത്. മിത്രങ്ങള്‍ ശത്രുക്കളായി മാറി. ആരോടാ ഒന്ന് സംസാരിക്കുന്നത്!!! ഒന്നിനും അല്ല, ഈ നിശബ്ദത ഒന്ന് മാറിയിരുന്നെങ്കില്‍.പ്രതീക്ഷകള്‍ നിഷിദ്ധമാണെന്ന് ഇനിയും പഠിച്ചില്ല മനസ്സ്.
വിരസതയുടെ മണിക്കൂറുകള്‍ ചിലവിട്ടു അവള്‍ ഏകാകിയുടെ സമാധിയിലേക്ക് ഒതുങ്ങി. ബന്ധങ്ങളുടെ ബന്ധനത്തില്‍ നിന്നും ഉറക്കത്തിന്റെ സ്വതന്തൃയത്തിലേക്ക് വീഴുമ്പോള്‍ മറ്റെയാള്‍ പറയുന്നത് പോലെ ആത്മാവ് നിലവിളിച്ചു .... Its blood that comes out as tears..